കങ്കാരുവിന്റെ ഉദ്ദേശ്യം
ഇങ്ങനൊരു ബ്ലൊഗ് കാണുമ്പൊൾ എല്ലാവരും ആദ്യം മനസ്സിൽ എങ്കിലും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് - "എന്താണു കവിയുടെ ഉദ്ദേശ്യം" എന്ന് . സത്യം പറഞ്ഞാൽ കങ്കാരുവിനും വലിയ പിടിയില്ല. ഈയിടെ ആയിട്ട് അങ്ങനെ ആണ്. ചുറ്റിനും നടക്കുന്ന ഒന്നിനെ കുറിച്ചും വലിയ പിടി കിട്ടാറില്ല. എന്നാലും എല്ലാം അറിയാം എന്നുള്ള ഭാവം ഒരിക്കലും മുഖത്ത് നിന്നും മാറ്റിയിട്ടില്ല. ഇവിടെ പിടിച്ചു നിൽക്കാൻ അതില്ലാതെ പറ്റില്ലെന്നാണു കങ്കാരുവിന്റെ അനുഭവം.
അപ്പോൾ നമ്മൾ പറഞ്ഞു വന്ന കാര്യം : പ്രത്യേകിച്ചു ഒരു ദുരുദ്ദേശ്യവും ഇല്ലാത്ത ഒരു പാവം ജീവിയാണു കങ്കാരു. പക്ഷെ ഒരു ചെറിയ കുഴപ്പം ഉണ്ട്. ലാലേട്ടൻ പറഞ്ഞ പോലെ "ഒന്നിനെ കുറിച്ചും വല്ലാതെ ചിന്തിക്കാൻ കങ്കാരുവിനെ പ്രേരിപ്പിക്കരുത്. ഒരറ്റത്ത് നിന്നും ചിന്തിച്ചു തുടങ്ങിയാൽ പിന്നെ കങ്കാരു വിചാരിച്ചാൽ പോലും നിർത്താൻ പറ്റില്ല". അങ്ങനെ ചിന്തിച്ചു വട്ടാകാതിരിക്കാൻ ഒരു ചെറിയ idea ആണു ഈ blog. ഏതാണ്ടു ഒരു ചെറിയ idea താങ്കൾക്കും കിട്ടിയില്ലേ :)
ബാക്കി വഴിയെ കാണാം ...
No comments:
Post a Comment